കൊച്ചി: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ 9 മണിമുതലാണ് യോഗം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാകും യോഗം.
വയനാടും ചേലക്കരയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിൽ പാലക്കാട് തോൽവി ആയിരിക്കും പ്രധാന ചർച്ച ആവുക. നേരത്തെ, 7,8 തിയ്യതികളിൽ ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചിരുന്നു.
Discussion about this post