കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും
Discussion about this post