ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ രാസവസ്തുക്കള്‍ കലര്‍ത്തി വ്യാജ പാല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ പിടിയില്‍. ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് ഇയാള്‍ 500 ലിറ്റര്‍ വ്യാജ പാല്‍ നിര്‍മിച്ച് വിറ്റതായി അന്വേഷണത്തില്‍ കണ്ടെത്തി. 20 വര്‍ഷത്തോളമായി പാലും പാലുല്‍പ്പന്നങ്ങളും വില്‍പ്പന നടത്തി വരികയായിരുന്ന അജയ് അഗര്‍വാൾ
20 വര്‍ഷത്തോളമായി ഇയാള്‍ വ്യാജ പാലും പനീറും വില്‍ക്കുകയായിരുന്നു. ശുദ്ധമായ പാല്‍ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഇയാള്‍ കൃത്രിമ മധുരവും മറ്റ് രാസവസ്തുക്കളും പാലുല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
ഇയാളുടെ സ്ഥാപനത്തിലും നാല് ഗോഡൗണുകളിലും ഫുഡ് സേഫ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വന്‍തോതില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.
വ്യാജ പാല്‍ നിര്‍മ്മിക്കാനായി എന്തെല്ലാം രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന കാര്യം അഗര്‍വാള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അഞ്ച് മില്ലി ലിറ്റര്‍ രാസവസ്തു കൊണ്ട് രണ്ട് ലിറ്റര്‍ പാല്‍ ഉണ്ടാക്കാനാകുമെന്നാണ് ഇയാള്‍ തുറന്ന് പറഞ്ഞത്.
പാലിന്റെ മണം ലഭിക്കാന്‍ ഇയാള്‍ ഫ്‌ളേവറിംഗ് ഏജന്റുകളും ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കാറുണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃത്രിമ പാല്‍ നിര്‍മ്മിക്കുന്നതിന്റെ രഹസ്യക്കൂട്ട് തന്റെ ഗ്രാമത്തിലെ മറ്റ് ചില പാല്‍ കച്ചവടക്കാരോട് അഗര്‍വാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അഗര്‍വാളിന്റെ സ്ഥാപനത്തില്‍ നിന്ന് കൃത്രിമ മധുരപദാര്‍ത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും രണ്ട് വര്‍ഷം മുമ്പേ കാലാവധി കഴിഞ്ഞവയാണ്. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡര്‍, സോര്‍ബിറ്റോള്‍, സോയ ഫാറ്റ് തുടങ്ങിയ രാസവസ്തുക്കളും ഇയാളുടെ ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post