ഭിക്ഷാടനത്തിലേക്ക് എത്തി കോടിശ്വരനായ ഒരു ‘ഭിക്ഷക്കാര’ന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന സാമ്പത്തിക പരാധീനതകള്‍ കാരണമാണ് ഇദ്ദേഹം ഭിക്ഷാടനത്തിലേക്ക് വന്നത്. ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരന്‍ കൂടിയാണ് ഭരത് ജെയ്ന്‍. നിലവില്‍ 7.5 കോടിരൂപയുടെ ആസ്തിയുണ്ട് ഈ 54കാരന് 40 വര്‍ഷത്തിലേറെയായി അദ്ദേഹം ഭിക്ഷാടനം നടത്തിവരികയാണ്.
ഇപ്പോഴും ഭിക്ഷാടനം തുടരുന്ന ഇയാള്‍ ുംബൈ നഗരത്തിലാണ് കഴിയുന്നത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലും ആസാദ് മൈതാനിലും ഭരത് ഭിക്ഷ യാചിച്ചിരിക്കാറുണ്ട്. ഒരു ദിവസം ഏകദേശം 2000 മുതല്‍ 4000 രൂപ വരെയാണ് ഇയാള്‍ സമ്പാദിക്കുന്നത്. പ്രതിമാസം 60,000-70,000 രൂപ വരെയാണ് ഭിക്ഷാടനത്തിലൂടെ ഇദ്ദേഹം സമ്പാദിക്കുന്നത്. ഭിക്ഷ യാചിച്ച് മാത്രമല്ല ഇന്ന് കാണുന്ന കോടിക്കണക്കിന് രൂപയുടെ ആസ്തി ഭരത് നേടിയത്.
മുംബൈ നഗരത്തില്‍ 1.4 കോടി രൂപ വിലവരുന്ന രണ്ട് ഫ്ളാറ്റിന്റെ ഉടമ കൂടിയാണ് ഭരത് ജെയ്ന്‍. ഭാര്യയും രണ്ട് മക്കളും പിതാവും സഹോദരനും അടങ്ങിയ കുടുംബമാണ് ഭരതിന്റേത്. കൂടാതെ താനെയില്‍ ഇദ്ദേഹത്തിന് രണ്ട് കടകള്‍ കൂടിയുണ്ട്. അവ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇങ്ങനെ പ്രതിമാസം 30000 രൂപയാണ് വാടകയിനത്തില്‍ ഭരതിന് ലഭിക്കുന്നത്.
ഇദ്ദേഹം് തന്റെ രണ്ട് മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇരുവരും ഒരു കോണ്‍വെന്റ് സ്‌കൂളിലാണ് പഠിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെങ്കിലും ഭിക്ഷാടനം ഉപേക്ഷിക്കാന്‍ ഇയാള്‍ തയ്യാറല്ലെന്ന കൗതുകവുമുണ്ട്

