കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടിൽ മോഷണം നടത്തിയ രണ്ടു പേർ പൊലീസ് പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ മാടൻനടയിലെ കുടുംബവീട്ടിലാണ് മോഷണം നടന്നത് സഹോദരപുത്രനും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഇവർ വീട്ടിൽ എത്തിയപ്പോൾ രണ്ടുപേർ മതിൽ ചാടി കടന്നുപോകുന്നത് കണ്ടു. തുടർന്ന് ഇദ്ദേഹം ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചു 2 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന. ഇവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post