സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഇത്തവണ പത്ത് ദിവസത്തെ അവധിയില്ല. വിദ്യാഭ്യാസവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത് . എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 11 മുതൽ 19 വരെ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. സ്കൂളുകളിലെ പരീക്ഷകൾ 20ന് പൂർത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്.20ന് അടയ്ക്കുന്ന സ്കൂളുകൾ ഡിസംബർ 30ന് തന്നെ തുറക്കും. അതുകൊണ്ടുതന്നെ ഒമ്പത് ദിവസം മാത്രമാണ് അവധി ലഭിക്കുക
11 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കേരളത്തിലെ അവധി ദിവസങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല
Discussion about this post