റിസർവ് ബാങ്കിൻ്റെ മുംബൈയിലെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണി. ഇന്നലെയാണ് റഷ്യൻ ഭാഷയിലുള്ള ഭീഷണി സന്ദേശം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ലഭിച്ചത്.
ഭീഷണി ഇമെയിലിനെ കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന്, മുംബൈ പോലീസ് അയച്ചയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
“റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു ഭീഷണി ഇമെയിൽ ലഭിച്ചു. ഇമെയിൽ റഷ്യൻ ഭാഷയിലാണ്, ബാങ്ക് സ്ഫോടനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാതാ രമാഭായി മാർഗ് (എംആർഎ മാർഗ്) പോലീസ് സ്‌റ്റേഷനിലെ പ്രതിയെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്”.-ഭീഷണി ഇമെയിലിനെക്കുറിച്ച് ഒരു മുംബൈ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post