പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചു ബന്ധുവിനെ കൊല്ലാനായി കുവൈത്തിൽനിന്നു നാട്ടിലെത്തി പ്രവാസി. കൊലപാതകത്തിനുശേഷം ആരുമറിയാതെ മടങ്ങുകയും ചെയ്തു. ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലായിരുന്നു സംഭവം. ആഞ്ജനേയ പ്രസാദ് (35) എന്ന യുവാവാണു ശാരീരിക വെല്ലുവിളി നേരിടുന്ന ബന്ധു പി.ആഞ്ജനേയുലുവിനെ (59) കൊലപ്പെടുത്തിയത്.
ഇരുമ്പുവടി ഉപയോഗിച്ചാണു ബന്ധുവിനെ ആഞ്ജനേയ പ്രസാദ് അടിച്ചുകൊന്നതെന്നു രാജാംപേട്ട് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ എൻ.സുധാകർ പറഞ്ഞു. ‘‘ഡിസംബർ ആദ്യ ആഴ്ചയിലാണ് ആഞ്ജനേയ പ്രസാദ് കുവൈറ്റിൽനിന്നു നാട്ടിലെത്തിയത്. ഡിസംബർ 6നു രാത്രിയും 7നു പുലർച്ചെയ്ക്കും ഇടയിലായിരുന്നു സംഭവം. ആഞ്ജനേയുലു വീടിനുപുറത്ത് ഉറങ്ങുകയായിരുന്നു. അപ്പോൾ ഇരുമ്പുവടി കൊണ്ട് ആഞ്ജനേയ പ്രസാദ് അടിച്ചു കൊന്നു’’– എൻ.സുധാകർ വ്യക്തമാക്കി.
Discussion about this post