ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ് ചെയ്ത നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഇന്നലെ രാത്രിയിലെ ജയിൽ വാസത്തിന് ശേഷമാണ് നടനെ പുറത്തിറക്കിയത്. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങൾക്കാണ് ഇതോടെ വിരാമം കുറിക്കുന്നത്.
ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ അല്ലു അർജുൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്നലെ രാത്രി മുതലേ അദ്ദേഹത്തിൻ്റെ ആരാധകർ ജൂബിലി ഹിൽസിലെ വീടിന് പുറത്ത് തടിച്ചുകൂടിയിരുന്നു. താൻ നിയമത്തെ മാനിക്കുന്നുവെന്നും കേസുമായി അന്വേഷണത്തോട് പൂർണ സഹകരണം വാഗ്ദാനം ചെയ്തതും അല്ലു അർജുൻ രംഗത്തെത്തിയത്.
“ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല, ഞാൻ സുഖമായിരിക്കുന്നു, ഞാൻ നിയമം അനുസരിക്കുന്ന പൗരനാണ്, അന്വേഷണത്തോട് സഹകരിക്കും.” താരം പറഞ്ഞു.
അഗ്നിപരീക്ഷയിൽ തൻ്റെ ആരാധകർ നൽകിയ പിന്തുണയ്‌ക്ക് താം നന്ദി പറഞ്ഞു. തനിക്കും തൻ്റെ പ്രിയപ്പെട്ടവർക്കും ബുദ്ധിമുട്ടുള്ള സമയമാണെന്നും അല്ലു അർജുൻ പറഞ്ഞു. തിക്കിലും തിരക്കിലും ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഇത് “മനപ്പൂർവ്വമല്ലാത്ത” അപകടമാണെന്നും വിശേഷിപ്പിച്ചു.
“ഹൈക്കോടതിയിൽ നിന്ന് ഉത്തരവിൻ്റെ പകർപ്പ് അവർക്ക് ലഭിച്ചു, എന്നിട്ടും, അവർ അല്ലു അർജുനെ വിട്ടയച്ചില്ല … അവർ ഉത്തരം പറയേണ്ടിവരും.. ഈ നിയമവിരുദ്ധമായ തടങ്കലിനെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കും. ഇപ്പോൾ മാത്രമാണ് അദ്ദേഹത്തെ വിട്ടയച്ചത്.” നടൻ്റെ അഭിഭാഷകൻ അശോക് റെഡ്ഡി പറഞ്ഞു.
Discussion about this post