ഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഡിസംബർ 16ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ല് 16 ന് അവതരിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പട്ടികപ്പെടുത്തി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളാണ് അവതരിപ്പിക്കപ്പെടുക.കേന്ദ്ര നിയമമന്ത്രി മേഘ്‌വാൾ ഭരണഘടന (129-ാം ഭേദഗതി) ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ലും ലോക്‌സഭയിൽ അവതരിപ്പിക്കും.
ലോക്‌സഭ, സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ഡൽഹി, ജമ്മു കശ്‌മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് യോജിപ്പിക്കുന്നതിനുള്ള ബില്ലുമാണിത്.
ഒരേസമയം ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്ന ആശയം ആവിഷ്‌കരിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകിയതോടെ ഭരണകക്ഷിയായ ബി.ജെ.പി “ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്” എന്ന സുപ്രധാന പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തി. .
നിയമ നിർമ്മാണ അസംബ്ലികളുള്ള മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന ബില്ല് ഉൾപ്പെടെ രണ്ട് കരട് നിയമ നിർമാണങ്ങൾക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Discussion about this post