മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ന്യൂഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 96 കാരനായ അദ്വാനിയെ രണ്ട് ദിവസം മുമ്പാണ് സാധാരണ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടൻ്റായ ഡോ.വിനിത് സൂരിയാണ് അദ്വാനിയെ പരിചരിക്കുന്നത് . ആരോഗ്യനിലയിൽ അദ്ദേഹം നിരീക്ഷണത്തിലാണ്. അദ്വാനിയെ ഈ വർഷം ആദ്യമായല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജൂലൈയിൽ കുറച്ചുകാലത്തേക്ക് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . അതിനുമുമ്പ്, സമാനമായ കാരണങ്ങളാൽ അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (AIIMS) പ്രവേശിപ്പിച്ചിരുന്നു.
Discussion about this post