നിരന്തരം പുതിയ അപ്ഡേഷനുകളും ഫീച്ചറുകളും നല്കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്സാപ്പ്. ഈ അവധിക്കാലത്ത് ഏറ്റവും മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍ കൊണ്ടുവന്നതാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍. ഹൈ റെസലൂഷന്‍ വീഡിയോയിലൂടെ വീഡിയോ കോള്‍ അനുഭവവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്.
പപ്പി ഇയേഴ്സ്, അണ്ടര്‍ വാട്ടര്‍, കരോക്കെ മൈക്രോഫോണ്‍ തുടങ്ങി പത്ത് വീഡിയോ കോള്‍ എഫക്ടുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റില്‍നിന്ന് പ്രത്യേകം ആളുകളെ മാത്രം തിരഞ്ഞെടുത്ത് കോള്‍ ചെയ്യാനുള്ള സംവിധാനവും പുതുതായി നല്‍കുന്നുണ്ട്. ഡെസ്ക്ടോപ്പ് വാട്സാപ്പിലും ഏതാനും പുതിയ ഓപ്ഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ കോള്‍ ലിങ്ക് ഒരുക്കാനും മറ്റൊരു നമ്പര്‍ ഡയല് ചെയ്യാനുമുള്ള ഫീച്ചറാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍.
Discussion about this post