ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ട്. സമതലമല്ലാത്ത, കുത്തനെ കയറിയും ഇറങ്ങിയുമുള്ള ഒരു സ്ഥലത്താണ് റോബോട്ട് നടക്കുന്നത്. ദിവസവും നടക്കുന്നത് നിങ്ങളുടെ മനസ് വൃത്തിയാക്കുമെന്ന ക്യാപ്ഷനോട് കൂടി ടെസ്ല തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ മസ്‌ക് പങ്കുവെക്കുകയായിരുന്നു. വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു
Daily walks help clear your mind pic.twitter.com/dUsW58trS6
— Tesla Optimus (@Tesla_Optimus) December 9, 2024
ചരിഞ്ഞ പ്രതലത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ ഒപ്റ്റിമസ് റോബോട്ട് ശ്രമിക്കുന്നതായി വീഡിയോ കാണിക്കുന്നു. നടക്കാന്‍ പഠിക്കുന്ന അല്ലെങ്കില്‍ കാലില്‍ ഉറപ്പില്ലാത്ത ഒരാളോട് സാമ്യമുള്ള റോബോട്ട് നന്നായി മദ്യപിച്ച ആളെ പോലെ ആടുന്നുണ്ട്. നിരവധി തവണ, വീഴുന്നതിന്റെ വക്കില്‍ എത്തുന്നു, എന്നാൽ ബാലന്‍സ് വീണ്ടെടുക്കാനും മുന്നോട്ട് പോകാനും ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

