ഡൽഹി:മുൻ നക്‌സലുകളുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കീഴടങ്ങുകയും ഇപ്പോൾ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേനയുമായി സഹകരിക്കുകയും ചെയ്യുന്ന സംഘവുമായാണ് കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്ത് നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും 2026 മാർച്ച് അവസാനത്തോടെ നക്‌സലിസം പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 31ന് മുമ്പ് രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായി മുക്തമാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
Discussion about this post