ഡൽഹി: പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ ട്രോൾവർഷം. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് പ്രിയങ്കയുടെ ഈ ചെയ്തിക്കെതിരെ ഉയരുന്നത്. പ്രിയങ്ക നടത്തുന്നത് വെറും മുസ്ലിം പ്രീണന ഷോ മാത്രമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി.
പ്രിയങ്ക ഗാന്ധി പലസ്തീൻ എന്ന് എഴുതിയ ബാഗുമായി നിൽക്കുന്നതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ആണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ ചിത്രം പോസ്റ്റ് ചെയ്തത്. പക്ഷേ ചിത്രത്തിന് വിചാരിച്ച പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല വലിയ രീതിയിലുള്ള ട്രോളുകൾക്ക് കാരണമാവുകയും ചെയ്തു.
Discussion about this post