സെലിബ്രിറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരുടെ വ്യാജഅക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് സൈബർ തട്ടിപ്പുകാരുടെ ഒരു സാധാരണ തന്ത്രമായി മാറിയിരിക്കുന്നു. ഇപ്പോഴിതാ രാഷ്ട്രപതി ദ്രൗപതി മുർമു എന്ന വ്യാജേന വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമത്തിലാണ് സൈബർ കുറ്റവാളികൾ.
അടുത്തിടെ, ഝാർഖണ്ഡിലെ ഹസാരിബാഗ് നിവാസിയായ മന്തു സോണി എന്ന ഫെയ്സ്ബുക്ക് ഉപയോക്താവിന് രാഷ്ട്രപതിയുടേതെന്ന് തോന്നുന്ന ഒരു അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. പിന്നാലെ ജയ് ഹിന്ദ് , സുഖമാണോ ? എന്ന് രാഷ്ട്രപതി മന്തുവിന് സന്ദേശം അയച്ചു. തുടർന്ന്, ഞാൻ വളരെ അപൂർവമായേ ഫേസ്ബുക്ക് ഉപയോഗിക്കുന്നുള്ളൂ, എനിക്ക് നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ അയയ്ക്കൂ എന്ന് സന്ദേശം അയച്ചു എന്ന് മന്തു പറഞ്ഞു.
മന്തു തന്റെ നമ്പർ നൽകി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഫേസ്ബുക്ക് മെസഞ്ചറിൽ ഒരു സന്ദേശം വന്നു. ഞാൻ നിങ്ങളുടെ നമ്പർ സേവ് ചെയ്തുട്ടിണ്ട്. നിങ്ങളുടെ വാട്‌സ്ആപ്പിലേക്ക് ഒരു കോഡ് അയച്ചിട്ടുണ്ട്. ദയവായി ഞങ്ങൾക്ക് കോഡ് പറഞ്ഞു തരുക. ഇത് 6 അക്ക കോഡ് ആണ് എന്നും സന്ദേശം വന്നു എന്നും അയാൾ കൂട്ടുച്ചേർത്തു.
എന്തോ കുഴപ്പുമുണ്ടെന്ന് തോന്നിയപ്പോൾ ഈ ചാറ്റ് രാഷ്ട്രപതി ഭവനെയും ഝാർഖണ്ഡ് പോലീസിനെയും മറ്റുള്ളവരെയും ടാഗ് ചെയ്തുകൊണ്ട് മന്തു എക്‌സിൽ പോസ്റ്റ് പങ്കിട്ടു. തുടർന്ന് റാഞ്ചി പോലീസ് ഫേസബുക്ക് പോസ്റ്റിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

