കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് മത്സരങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 21 നു കുവൈത്തില്‍ എത്തും.
കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമദ് അല്‍ സബാഹ് ഉള്‍പ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും
അന്ന് വൈകീട്ട് സബാഹ് സാലിമിലെ ഷെയ്ഖ് സഅദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
ഇന്ത്യന്‍ തൊഴിലാളി ക്യാമ്പുകളും പ്രധാന മന്ത്രി സന്ദര്‍ശിക്കും. 43 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം.
1981 ലാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കുവൈത്ത് സന്ദര്‍ശിച്ചത്. ജി. സി. സി. രാജ്യങ്ങളുടെ സെക്രട്ടറി ജനറല്‍ പദവി വഹിക്കുന്നത് കുവൈത്ത് ആണ്
ഇത് കൊണ്ട് തന്നെ മോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്പ്പിക്കപ്പെടുന്നത്.
Discussion about this post