ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചില വീഡിയോ ക്ലിപ്പുകൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചതിന് തങ്ങളുടെ ചില നേതാക്കൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിന്ന് നോട്ടീസ് ലഭിച്ചതായി കോൺഗ്രസ് പാർട്ടി.
രാജ്യസഭയിൽ ബിആർ അംബേദ്കറെ കുറിച്ച് അമിത് ഷാ നടത്തിയ പ്രസംഗത്തിൻ്റെ എഡിറ്റ് ചെയ്ത വീഡിയോകൾ കോൺഗ്രസ് പങ്കുവെക്കുന്നുവെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അഭ്യർഥന മാനിച്ചാണ് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകിയതെന്ന് വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇന്ത്യൻ ഭരണഘടനാ ശില്പിയായ അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് ഷായുടെ പ്രസംഗത്തിൻ്റെ ക്ലിപ്പ് ചൊവ്വാഴ്ച കോൺഗ്രസ് പങ്കുവെച്ചതിന് പിന്നാലെ വൻ രാഷ്ട്രീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു .

