ഈ വർഷം നിങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണ് ? നിങ്ങൾ ഏറ്റവും കൗതുകത്തോടെ ഗൂഗിളിൽ തിരഞ്ഞ ആ വ്യക്തി ആരാണ്? ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?
എങ്കിൽ കേട്ടോളൂ ഗുസ്തി താരം വിനേഷ് ഫോഗാട്ട് ആണ് ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ വ്യക്തി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിൾ ട്രെൻഡ്‌സ് റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
പാരിസ് ഒളിമ്പിക്സിലെ അയോഗ്യത, ഹരിയാന തെരെഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ താരം വാർത്തകളിൽ ഇടംപിടിച്ചതോടെയാണ് ഗൂഗിളിൽ ഈ പേര് ഏവരും തിരഞ്ഞത്.
Discussion about this post