കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യവസ്ഥ സംബന്ധിച്ച് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.
ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ശ്വസന. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമേ, ശരീരത്തിന്റെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും തകരാറിലായിട്ടുണ്ട്. വിദഗ്ധ സംഘം ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
അദ്ദേഹത്തിന്റെ മകൾ അശ്വതിയും സുഹൃത്തും സാഹിത്യകാരനുമായ എംഎൻ കാരശേരിയും ഉൾപ്പെടെ ആശുപത്രിയിലുണ്ട്.

