രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അർബൻ നക്സൽ സംഘടനകൾക്ക് പങ്കുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടത്താൻ അവർ നേപ്പാളിൽ യോഗം ചേർന്നുവെന്നും ഫഡ്നാവിസ് കുറ്റുപ്പെടുത്തി.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നവംബർ 15 ന് കാഠ്മണ്ഡുവിൽ മുംബൈയിൽ അശാന്തി ഉണ്ടാക്കാനാണ് ഇവർ യോഗം ചേർന്നതെന്ന് നിയമസഭയിൽ സംസാരിക്കവെ മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തീവ്രവാദ ഫണ്ട് ഉപയോഗിച്ചതിനെ കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അന്വേഷണം ആരംഭിച്ചതായും വിദേശ ഇടപെടലിൻ്റെ തെളിവുകളുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.
Discussion about this post