ഡൽഹി: വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നൽകുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്. അപേക്ഷകർക്ക് ഇത്തരത്തിൽ 20 ലക്ഷം രൂപ വരെ വീടുവയ്ക്കാനായി എടുക്കാം.
ഈട് വയ്ക്കാൻ വസ്തുവില്ലാത്തതിനാൽ വീടെന്ന സ്വപ്‌നം പലർക്കും ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.
ഈടായി ഒന്നും നൽകാതെ തന്നെ വലിയ തുക വായ്പയായി ലഭിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. കുറഞ്ഞ ഡോക്യൂമെന്റേഷൻ ആണ് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം. തിരിച്ചടവിന് 30 വർഷം വരെ സാവകാശം ഉണ്ട്
Discussion about this post