ഡൽഹി : മദ്യനയ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയിൽ നിന്ന് ഇഡിയ്ക്ക് അനുമതി ലഭിച്ചു.
നിർണായകമായ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മുന്നോടിയായാണ് ഈ സംഭവവികാസം. ബി.ജെ.പി.ക്ക് മുന്നിൽ നാലാം തവണയും അധികാരം ഉറപ്പിക്കാൻ എ.എ.പി ശ്രമം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് അനുമതി ലഭിക്കുന്നത്.
2021-22 വർഷത്തെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസംബർ 5 ന് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി തേടിയിരുന്നു
Discussion about this post