പൂനെ: തീവ്രവ്യക്തിവാദത്തിനെതിരെ മുന്നറിയിപ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തീവ്രവ്യക്തിവാദമാണ് ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പൂനെയിലെ ഹിന്ദു സേവ മഹോത്സവത്തിന്റെ ഉദ്ഘാടനവേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
’’ തീവ്രവ്യക്തിവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കുടുംബം ഉണ്ടാകില്ല. എന്തിനാണ് വിവാഹം കഴിക്കുന്നത്, എന്തിനാണ് മറ്റൊരാളുടെ അടിമയായി കഴിയുന്നത് എന്ന ചിന്ത അവരിലുണ്ടാകും. സ്വന്തമായി ഒരു കരിയര്‍ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
എന്നാല്‍ തീവ്രവ്യക്തിവാദത്തിലേക്ക് പോകുന്നത് ശരിയല്ല. സമൂഹം, പരിസ്ഥിതി, ദൈവം, രാജ്യം എന്നിവ കാരണമാണ് വ്യക്തികളുണ്ടാകുന്നത്. അതിനാല്‍ ഈ ഘടകങ്ങളോട് നാം കടപ്പെട്ടിരിക്കുന്നു. തീവ്രവ്യക്തിവാദം കാരണം നമ്മുടെ ജനസംഖ്യ കുത്തനെ കുറയുകയാണ്,’’ മോഹന്‍ ഭാഗവത് പറഞ്ഞു.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ജനസംഖ്യ വളര്‍ച്ചാനിരക്ക് കുറയുന്നതിലും ആശങ്ക പ്രകടിപ്പിച്ച് ഭാഗവത് രംഗത്തെത്തി. ജനസംഖ്യാ വളര്‍ച്ചാനിരക്ക് 2.1ല്‍ താഴേക്ക് പോയാല്‍ സമൂഹം നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ വളര്‍ച്ചാനിരക്ക് 3-ല്‍ നിന്ന് താഴേക്ക് പോകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post