ഹിന്ദു വിവാഹം എന്നത് പവിത്രമായ കാര്യമാണെന്നും വാണിജ്യസംരംഭം അല്ലെന്നും സുപ്രീം കോടതി. പങ്കാളികളുടെ സാമ്പത്തിക നേട്ടത്തിനായി ജീവനാംശം തേടാനാകില്ലെന്ന് സുപ്രീം കോടതിവ്യാഴാഴ്ച വ്യക്തമാക്കി.
വിവാഹമോചന തര്‍ക്കങ്ങളില്‍ ശിക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയ കോടതി വേര്‍പിരിയലിന് ശേഷം സാമ്പത്തിക നേട്ടത്തിനായുള്ള മാര്‍ഗമായി വിവാഹമോചനത്തെ കാണരുതെന്നും പറഞ്ഞു.
2021 ജൂലൈയില്‍ വിവാഹിതരായ ദമ്പതികള്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണ് വിധി പുറപ്പെടുവിച്ചത്. യുഎസില്‍ നിന്നുള്ള ഐടി കണ്‍സള്‍ട്ടന്റായ ഭര്‍ത്താവാണ് വിവാഹമോചന ഹര്‍ജി നല്‍കിത്.
എന്നാല്‍, ഭാര്യ വിവാഹമോചനത്തെ എതിര്‍ക്കുകയും ഭര്‍ത്താവിന്റെ ആദ്യ ഭാര്യക്ക് ലഭിച്ച ജീവനാംശത്തിന് തുല്യമായ തുക തനിക്ക് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുറഞ്ഞത് 500 കോടി രൂപ ജീവനാംശമായി വേണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച വിധി പുറപ്പെടുവിച്ച കോടതി ഭാര്യക്ക് ജീവനാംശമായി 12 കോടി രൂപ നല്‍കാനും ഭര്‍ത്താവിനോട് നിര്‍ദേശിച്ചു.
Discussion about this post