വീഡിയോയിൽ പറയാത്ത കാര്യങ്ങളും അവകാശ വാദങ്ങളും ശീർഷകത്തിലും തമ്പ് നെയിലിലും കാണിക്കാൻ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാർത്തകളുമായും സമകാലീന വിഷയങ്ങളിലും ബന്ധപ്പെട്ട വീഡിയോകളിൽ .
കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ശീർഷകത്തിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്ന രീതി ചില കണ്ടന്റ് ക്രിയേറ്റർമാർ സാധാരണയായി പ്രയോഗിക്കാറുണ്ട്.
അതുകൊണ്ട് തന്നെ ചില പ്രധാനപ്പെട്ട വിവരങ്ങൾ യൂട്യൂബിൽ തിരയുമ്പോഴാവും അതുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകൾ പ്രത്യക്ഷപ്പെടുക. അങ്ങേയറ്റം മോശമായ ക്ലിക്ക് ബെയ്റ്റുകൾ കാഴ്ചക്കാരെ കബളിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് യൂട്യൂബ് പറയുന്നു.

