കുവൈറ്റ് : കുവൈറ്റിൽ നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പങ്കെടുത്തു.
ദ്വിവത്സര ഫുട്ബോൾ ടൂർണമെൻ്റിന് ഇരു നേതാക്കളും സാക്ഷ്യം വഹിക്കുന്നതിനിടെ കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രി മോദി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കുവൈറ്റ് അമീറിൻ്റെ ‘അതിഥി’ എന്ന നിലയിലാണ് പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുത്തത്. കുവൈത്ത് നേതൃത്വവുമായി അനൗപചാരിക ആശയവിനിമയത്തിന് അവസരമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
“അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന വേളയിൽ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ സബാഹിനെ കണ്ടതിൽ സന്തോഷമുണ്ട്.” കുവൈത്ത് അമീറുമായുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post