ധാക്ക: ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നാണ് ആരോപണം.
ഈ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യൂനുസ് സര്‍ക്കാരിന് പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും തുറന്ന സഹായം ലഭിക്കുന്നുണ്ട്.
ദീര്‍ഘകാലമായി സഖ്യകക്ഷിയായിരുന്ന ഒരു രാജ്യവുമായി ഇന്ത്യയെ ശത്രുതയില്‍ ഉള്‍പ്പെടുത്താനാണ് ചൈന ലക്ഷ്യമിടുന്നത്.
ഇതിനായി ജമാഅത്തെ ഇസ്ലാമി പോലുള്ള ബംഗ്ലാദേശി തീവ്രവാദികളുമായി ചൈന നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ പാകിസ്ഥാന്‍ കഴിഞ്ഞാല്‍ ബംഗ്ലാദേശും ഇപ്പോള്‍ ഇന്ത്യക്ക് വലിയ തലവേദനയാകുമോ എന്ന ആശങ്കയാണ് വര്‍ധിക്കുന്നത്.
Discussion about this post