പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
വൈഭവി പവാര്‍ (ഒന്ന്), വൈഭവ് പവാര്‍ (രണ്ട്), വിശാല്‍ പവാര്‍ (22) എന്നിവരാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 12.30ന് വാഗോളിയിലാണ് സംഭവം. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

