ഡൽഹി : രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൻറെ തൊഴിൽദാന മേളയായ റോസ്ഗാർ മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പുതുതായി നിയമിതരായവർക്ക് 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി വിതരണം ചെയ്തു. മുൻപ് വിവിധ നിയന്ത്രണങ്ങൾ കാരണം, വിദ്യാഭ്യാസ സമ്പ്രദായം പലപ്പോഴും വിദ്യാർത്ഥികൾക്ക് ഭാരമായി മാറിയിരുന്നു.
എന്നാൽ ഇപ്പോൾ അത് അവർക്ക് പുതിയ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. നേരത്തെ, ഗ്രാമീണ, ദളിത്, പിന്നോക്ക, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് ഭാഷ ഒരു പ്രധാന തടസ്സമായി മാറിയെന്നും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.
Discussion about this post