തിരുവനന്തപുരം: മനോരമ ഓൺലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്. ‘മനുഷ്യത്വം മരിച്ച സംഘപരിവാർകാരിലെ ഒടുവിലത്തെ ഉദാഹരണമാണ് സുരേഷ് ഗോപി’ ഷാജി കൈലാസ് സുരേഷ് ഗോപിയെ വിമർശിച്ചോ’ എന്ന തരത്തിലുള്ള ഫാക്റ്റ് ചെക്ക് മനോരമയുടെ ഓൺലൈൻ സൈറ്റിൽ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് ഷാജി കൈലാസിന്റെ വിമർശനം.
സുരേഷ് ഗോപിയെ കുറിച്ച് താൻ പറഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ഷാജി കൈലാസ് പറയുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരായാലും ദൈവത്തെ ഓർത്ത് ഇത് നിർത്തണം. തന്റെ രാഷ്ടീയം വേറെ അദ്ദേഹത്തിന്റെ വേറെ. പക്ഷേ, തങ്ങളുടെ സഹോദര ബന്ധം ദൃഢമാണ്. ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല തങ്ങളുടെ ബന്ധമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരായാലും ഇതിങ്ങനെ എഴുതി കൊണ്ടിരിക്കരുത്..ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരായാലും ദൈവത്തെ ഓർത്ത് ഇത് നിർത്തണം…അറിയാത്ത കാര്യങ്ങൾ ഇങ്ങനെ എഴുതി കൊണ്ടിരിക്കുന്നത് ഒരാളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്…എന്നെയാണ് ഈ എഴുത്ത് വഴി ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ അല്ല. ….
എന്റെ രാഷ്ടീയം വേറെ അദ്ദേഹത്തിന്റെ വേറെ. ..പക്ഷേ സഹോദര ബന്ധം ദൃഢമാണ്. …ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങടെ ബന്ധം. ..
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഉടൻ തന്നെ സൈബർ സെല്ലിൽ നേരിട്ട് പരാതി കൊടുക്കും…

