ഡൽഹി: സിബിസിഐ (കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ)യുടെ ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേരാണ് പങ്കെടുത്തത്. ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് ബിഷപ്പുമാർ നന്ദിയും അറിയിച്ചു.
ആഘോഷത്തിൽ പങ്കെടുത്ത കർദിനാൾമാർ, ബിഷപ്പുമാർ, സഭയിലെ പ്രമുഖ സാധാരണ നേതാക്കൾ എന്നിവരുൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
.
Discussion about this post