കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവാനിൽ നിന്ന് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ കാരവാന്റെ സ്റ്റെപ്പിലും മറ്റൊരാൾ വാഹനത്തിനുള്ളിലുമാണ് മരിച്ചു കിടന്നത്.
പൊന്നാനിയിൽ കാരവാൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. കാരവാൻ എരമംഗലം സ്വദേശിയുടേതാണ്. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സംഭവം വിവരം പൊലീസിൽ അറിയിച്ചത്.
തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണകാരണമെന്നാണ് സൂചന. സംഭവ സ്ഥലത്ത് വടകര പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post