ലക്‌നൗ : മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗരാജിൽ നടക്കുന്ന ഒരുക്കങ്ങൾ വിലയിരുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഫെയർ ഏരിയയിലെ നിർമ്മാണത്തിലിരിക്കുന്ന ടെന്റ് സിറ്റിയും അദ്ദേഹം സന്ദർശിച്ചു. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും സുഗമമായ യാത്രാസൗകര്യം മികച്ച താമസസൗകര്യം എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തണുപ്പ് കണക്കിലെടുത്ത് കൃത്യസമയത്ത് ഭക്ഷണവും മറ്റും ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.മഹാകുംഭമേളയോടനുബന്ധിച്ച് തീർത്ഥാടകരെ പാർപ്പിക്കുന്നതിന് വേണ്ടി ഒരുക്കുന്ന താമസസൗകര്യത്തെയാണ് ടെന്റ് സിറ്റി എന്ന് പറയുന്നത്. എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി കുടിലുകൾ പോലെയാണ് ഇവ നിർമിച്ചിരിക്കുന്നത്. മഹാകുംഭമേളയുടെ ഭാഗമായി എല്ലാ തവണയും ടെന്റ് സിറ്റിയിൽ 60000ത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രയാഗരാജ് സന്ദർശനത്തിനിടയിൽ ദശാശ്വമേധ മഹാദേവ ക്ഷേത്രവും അദ്ദേഹം ദർശിച്ചു. മേളയിൽ പങ്കെടുക്കുന്ന പ്രായമായ കുട്ടികൾ പ്രായമായവർ വികലാംഗർ എന്നിവർക്ക് പ്രത്യേക പരിചരണ നൽകാനും യോഗി ആദിത്യനാഥ് പറഞ്ഞു.
സ്വരൂപ് റാണി ആശുപത്രിയിലെ 48 കിടക്കകളുള്ള ബേൺ യൂണിറ്റിൽ ഓപ്പറേഷൻ തിയേറ്ററും ഐസിയുവും സജ്ജീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ് എന്നും അദ്ദേഹം നിർദേശിച്ചു.
Discussion about this post