കണ്ണൂർ: എംടി വാസുദേവൻ നായരുടെ വേർപാടിൽ അദ്ദേഹത്തിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് എംടിയെന്നും മാനുഷിക വികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആളാണെന്നും എംടി കുറിച്ചു.
സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എംടി. പാർശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു എംടിയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. എംടിയുടെ കൃതികൾ,തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും തന്റെ മനസ് കുടുംബത്തോടൊപ്പമാണെന്നും മോദി എക്‌സിൽ കുറിച്ചു.

