ഡൽഹി: തിരഞ്ഞെടുപ്പ് അടുക്കവെ പ്രതിപക്ഷമുന്നണിയായി ഇൻഡിയിൽ വലിയ പൊട്ടിത്തെറി. പ്രതിപക്ഷ മുന്നണിയായ ഇൻഡി ബ്ലോക്കിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആം ആദ്മി പാർട്ടി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. കോൺഗ്രസ് നേതാവ് അജയ് മാക്കന്റെയും മറ്റ് ഡൽഹി നേതാക്കളുടെയും പരാമർശങ്ങളിൽ എഎപി അസ്വസ്ഥരാണെന്നാണ് റ്ിപ്പോർട്ടുകൾ.
അരവിന്ദ് കെജ്രിവാളിനെതിരെ ‘നിലവിലില്ലാത്ത’ ക്ഷേമപദ്ധതികൾ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പരാതി നൽകിയതിനെത്തുടർന്ന് എഎപി അസ്വസ്ഥരാണ്.2013ൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനമാണ് ഡൽഹിയിൽ അതിന്റെ തകർച്ചയിലേക്ക് നയിച്ചതെന്ന അജയ് മാക്കന്റെ സമീപകാല പരാമർശങ്ങളും അകൽച്ച വർദ്ധിപ്പിച്ചു.
എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ്, കെജ്രിവാളിനെ ‘ദേശവിരുദ്ധൻ’ എന്ന് വിശേഷിപ്പിച്ചതിന് മാക്കനെ ആക്ഷേപിക്കുകയും 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.കോൺഗ്രസിന്റെ അജയ് മാക്കൻ ബിജെപിയുടെ തിരക്കഥയാണ് വായിക്കുന്നത്… അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ എഎപി ഇന്ത്യൻ ബ്ലോക്ക് പാർട്ടികളോട് ആവശ്യപ്പെടുമെന്നും സിംഗ് പറഞ്ഞു.
Discussion about this post