ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും. സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വിമാനത്താവളത്തിലെ കാര്യക്ഷത ഉറപ്പാക്കുന്നതിനുമായാണ് പുതിയ നിര്‍ദേശങ്ങള്‍. യാത്രാക്കാരുടെ ലഗേജുകള്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാായിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു ബാഗേജ് മാത്രം
അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു കാബിന്‍ ബാഗേജ് മാത്രമെ അനുവദിക്കുകയുളളൂ. അധിക ബാഗേജുണ്ടെങ്കില്‍ ചെക്ക് ഇന്‍ ചെയ്യണം
വലുപ്പ-ഭാര നിയന്ത്രണങ്ങള്‍
ഇക്കണോമി അല്ലെങ്കില്‍ പ്രീമിയം ഇക്കണോമിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 7 കിലോവരെയുളള ഒരു ബാഗാണ് അനുവദിക്കുക. ബിസിനസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് യാത്രയാണെങ്കില്‍ 10 കിലോവരെയുളള ഒരു ബാഗ് അനുവദിക്കും
ഏത് ക്ലാസിലാണ് യാത്രയെങ്കിലും കാബിന്‍ ബാഗേജിന്റെ അളവ് ഇപ്രകാരമായിരിക്കണം. ഉയരം- 55 സെന്റിമീറ്റര്‍ നീളം- 40 സെന്റിമീറ്റര്‍ വ്യാപ്തി- 20 സെന്റിമീറ്റര്‍
2024 മെയ് 4 ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ ഇളവുണ്ട്. ഇക്കണോമിയില്‍ 8 കിലോ വരെ അനുവദിക്കും. പ്രീമിയം ഇക്കണോമിയില്‍ 10 കിലോയും ബിസിനസ് ഫസ്റ്റ്ക്ലാസ് യാത്രയാണെങ്കില്‍ 12 കിലോവരെയും അനുവദിക്കും.
വിമാനകമ്പനികള്‍ക്ക് അനുസരിച്ച് ബാഗേജ് പോളിസിയിലും മാറ്റമുണ്ടായേക്കും. എങ്കിലും അടിസ്ഥാനപരമായി ഈ നിര്‍ദേശങ്ങള്‍ പാലിച്ചാവണം യാത്ര.
എയര്‍ ഇന്ത്യ
ഒരു ബാഗേജ് മാത്രം അനുവദിക്കും. ഇക്കണോമിയില്‍ 7 കിലോയും ബിസിനസ് ക്ലാസില്‍ 10 കിലോയും
ഇന്‍ഡിഗോ
ഒരു കാബിന്‍ ബാഗേജ് മാത്രം. പരമാവധി 7 കിലോ. മൊത്തം 115 സെന്റിമീറ്ററായിരിക്കണം അളവ്. നിബന്ധനകള്‍ക്ക് വിധേയമായി ലാപ്‌ടോപ് ബാഗ് 3 കിലോവരെ അനുവദിക്കും.
വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമായത്. വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷവര്‍ദ്ധിപ്പിക്കാനും ചെക്ക് പോയിന്റുകളിലെ കാലതാമസം കുറയ്ക്കുന്നതിനുമായാണ് ബാഗേജിലെ നിയന്ത്രണങ്ങള്‍. അവസാന നിമിഷത്തിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് യാത്രക്കാരോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Discussion about this post