The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

Neethu Newzon by Neethu Newzon
Dec 27, 2024, 05:40 pm IST
in India
FacebookWhatsAppTwitterTelegram

ലോകമെങ്ങും പുതുവത്സരത്തെ വരവേല്‍ക്കാനിരിക്കെ വന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. പുതുവത്സരാഘോഷത്തിന്‍റെ ആവേശം മുതലെടുത്ത് സൈബർ കുറ്റവാളികള്‍ സജീവമായി രംഗത്തുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അശ്രദ്ധയുണ്ടായാല്‍ വന്‍ സാമ്പത്തിക നഷ്‌ടത്തിന് ഇടയാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

പുതുവത്സരത്തില്‍ ആശംസകൾ കൈമാറുന്നത് സാധാരണമാണ്. ഉറ്റവര്‍ക്ക് അയക്കാനുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഉണ്ടാക്കാന്‍ സഹായിക്കാം എന്ന വാഗ്‌ദാനത്തോടെ ഫോണിലേക്ക് വരുന്ന ലിങ്കുകളിലാണ് തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും.

കെണിയിൽ അകപ്പെടുന്ന ഉപയോക്താക്കളുടെ ഫോണില്‍ ഒരു ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (APK) ഫയൽ അവര്‍ അറിയാതെ ഡൗൺലോഡ് ആകും. ഇത് ഒരു സ്പൈ ആപ്ലിക്കേഷന്‍റെ രൂപമാണ്.

ഇൻസ്റ്റാള്‍ ചെയ്‌തു കഴിഞ്ഞാൽ ഫോണിലെ സുപ്രധാന വിവരങ്ങളിലേക്ക് ആപ്ലിക്കേഷൻ കടന്നു ചെല്ലും. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഫോട്ടോകളും വീഡിയോകളും, ഫോണിലെ നമ്പറുകൾ, രഹസ്യ ഫയലുകൾ എന്നിവയെല്ലാം സൈബര്‍ കുറ്റവാളികള്‍ക്ക് ലഭിക്കും.

ഉപയോക്താക്കളില്‍ നിന്നും മോഷ്‌ടിച്ച ഈ വിവരങ്ങൾ സൈബർ കുറ്റവാളികൾ ബാങ്ക് അക്കൗണ്ടുകൾ ചോർത്തുന്നതിനും ഐഡന്‍റിറ്റി മോഷണത്തിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കും.

അടുത്ത കുറച്ച് ദിവസങ്ങളിൽ ഇത്തരം ലിങ്കുകൾ സൈബർ കുറ്റവാളികൾ കൂടുതലായി പ്രചരിപ്പിക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. അറിയാവുന്ന കോൺടാക്റ്റുകളിൽ നിന്നാണെങ്കില്‍ പോലും സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നൽകുന്നു.

അജ്ഞാതവും സംശയാസ്‌പദവുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് വ്യക്തിഗതമായി പുതുവത്സര ആശംസകൾ വാഗ്‌ദാനം ചെയ്യുന്നവ.
സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്ന് APK ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്.
നിങ്ങളുടെ ഫോണിൽ വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്‌റ്റ്‌വെയർ മാത്രം ഉപയോഗിക്കുക. അത് പതിവായി അപ്‌ഡേറ്റ് ചെയ്യുക. ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പ് സന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കുക. സംശയാസ്‌പദമായ പ്രവർത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ സൈബർ ക്രൈം അധികാരികളെ ഉടൻ അറിയിക്കുക

 

Tags: big dangerfraudhappy new year
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies