സന: കൊലപാതക കേസിൽ യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും. വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകി. ഇതേ തുടർന്ന് ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പിലാക്കും.
നിമിഷ പ്രിയയുടെ മോചനത്തിനായി നിരവധി ശ്രമങ്ങൾ നടന്നിരുന്നു. മാപ്പപേക്ഷ, ദയാധനം എന്നിവ നൽകി മോചിപ്പിക്കൽ എന്നീ ശ്രമങ്ങൾ ആയിരുന്നു വധശിക്ഷയിൽ നിന്നും രക്ഷിക്കാൻ കുടുംബം നടത്തിയത്. എന്നാൽ ഇതെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നൽകിയത്. ഇതോടെ കുടുംബവും നാട്ടുകാരും ദു:ഖത്തിലാണ്ടിരിക്കുകയാണ്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. 2014 മുതൽ കൊലപാതക കേസിൽ നിമിഷ പ്രിയ ജയിലിലാണ്. യെമൻ പൗരനായ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു എന്നതാണ് നിമിഷ പ്രിയയ്‌ക്കെതിരായ കേസ്. ഇതിന്റെ വിചാരണയ്‌ക്കൊടുവിൽ യെമൻ കോടതി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിക്കുകായയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൽ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
അബ്ദുുമഹദിയുടെ കുടുംബവുമായും കുടുംബവുമായും മാപ്പേപേക്ഷയ്ക്കുള്ള ചർച്ച നടത്തി. ഇതിന് പിന്നാലെ ഗോത്രതലവന്മാരുമായും ചർച്ച നടത്തി. എന്നാൽ നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നത് തിരിച്ചടിയായി. അതേസമയം വധശിക്ഷ നടപ്പാക്കുന്നതിനെ പറ്റി അറിയില്ലെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. മാദ്ധ്യമ വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്ക് അദ്ദേഹമാണ് നേതൃത്വം നൽകുന്നത്.
Discussion about this post