കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ. രാവിലെ കണ്ണു തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും മകൻ വിഷ്ണു പറഞ്ഞു. രാവിലെ ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശിച്ച ശേഷമായിരുന്നു വിഷ്ണുവിൻ്റെ പ്രതികരണം.
കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ്. രാവിലെ 8.30ന് ഉമ തോമസിനെ ബ്രോഹ്കോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കും. ഉമ തോമസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ സംഘം അറിയിച്ചിരുന്നത്.
Discussion about this post