“ജനങ്ങൾ കൂടി സജീവമായി പങ്കാളികളാകുമ്പോഴാണ് ജനാധിപത്യം വളരുന്നത്”; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ടർമാരോട് കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം വളരുന്നത് ജനങ്ങൾ അതിൽ ഇടപെടുമ്പോഴാണെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ...














