ന്യൂദല്‍ഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ച്നാണ് തിരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും.എട്ടിനാകും വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്നു പുതുപ്പള്ളിയില്‍ മൂന്ന് മുന്നണികളും.കോണ്‍ഗ്രസില്‍ നിന്ന് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാകാനാണ് നിലവിൽ സാധ്യത. അതേസമയം സിപിഐഎമ്മില്‍ നിന്ന് ആര് സ്ഥാനാര്‍ത്ഥിയാകുമെന്നത് ഇത് വരെ തീരുമാനമായിട്ടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ടോടെയാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നുണ്ട്.

