ഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഡൽഹിയിലെ ലോക് കല്യാൺ മാർഗിൽ 7ന് ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ആരംഭിക്കുന്ന G-20 ഉച്ചകോടിക്ക് ഒരു ദിവസം മുമ്പാണ് ഉഭയകക്ഷി ചർച്ച നടന്നത്.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധം വിളിച്ചോതുന്നത് ആയിരുന്നു ഇരു ലോക നേതാക്കളും തമ്മിൽ നടന്ന ചർച്ച
ഞങ്ങളുടെ മീറ്റിംഗ് വളരെ ഫലപ്രദമായിരുന്നു. ഇന്ത്യയും യുഎസ്എയും തമ്മിലുള്ള സാമ്പത്തികവും ജനകീയവും ആയ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു . നമ്മുടെ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം ആഗോള നന്മയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിക്കുന്നത് തുടരും, ” പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, യുഎസ് എൻഎസ്‌എ ജേക്ക് സള്ളിവൻ എന്നിവരും യുഎസിന്റെ ഭാഗത്തുനിന്ന് യോഗത്തിൽ പങ്കെടുത്തു, ഇന്ത്യൻ പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും എൻഎസ്‌എ അജിത് ഡോവലും ഉൾപ്പെടുന്നു.
Discussion about this post