Sunday, May 10, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

‘രാജർഷി രാമവർമൻ റെയിൽവേ സ്റ്റേഷൻ’: വിമർശിക്കുന്നവർ പൈതൃകം മനസ്സിലാക്കണമെന്ന് കൊച്ചി മേയർ

3 years ago
in Kerala
0
‘രാജർഷി രാമവർമൻ റെയിൽവേ സ്റ്റേഷൻ’: വിമർശിക്കുന്നവർ പൈതൃകം മനസ്സിലാക്കണമെന്ന് കൊച്ചി മേയർ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കൊച്ചി:  എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് നൽകണമെന്ന പ്രമേയം കൊച്ചി നഗരസഭ പാസാക്കിയതോടെ സോഷ്യൽ മീഡിയയിൽ ഇതേ കുറിച്ചുള്ള ചർച്ചകളും നിരവധിയാണ്. ഇത്തരത്തിലുള്ള പേര് മാറ്റം പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് പലരുടെയും അഭിപ്രായം. കൊച്ചി കോർപറേഷനിൽ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് എറണാകുളം സൗത്ത് സ്‌റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് ഇടണമെന്ന പ്രമേയം മുന്നോട്ടുവെച്ചത്.

ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽവേ നിർമാണം യാഥാർഥ്യമാക്കിയത് രാജർഷി രാമവർമൻ രാജാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കോർപറേഷൻ പേരുമാറ്റം നിർദേശിച്ചിരിക്കുന്നത്. മധ്യകേരളത്തിലെ വികസനത്തിൻ്റെ പ്രധാന ചുവടുവെപ്പായിരുന്നു ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽവേ നിർമാണമെന്നും തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളിൽ 14 എണ്ണം വിറ്റു കിട്ടിയ തുകകൊണ്ടാണ് രാജർഷി രാമവർമൻ ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽപാത നിർമിച്ചതെന്നും നഗരസഭ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് രാജർഷി രാമവർമന്റെ പേരു നൽകണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോർപറേഷൻ്റെ തീരുമാനം. രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ല ഇതെന്നും പൈതൃകം മനസിലാക്കണമെന്നുമാണ് കൊച്ചി മേയർ അഡ്വ. അനിൽ കുമാർ പ്രതികരിച്ചത്.

ഷൊർണൂർ മുതൽ എറണാകുളം വരെ റെയിൽവേ പാത നിർമിക്കുക എന്നതിന് പിന്നിൽ രാജർഷി രാമവർമ്മ രാജാവിന്റെ ദീർഘകാലത്തെ പ്രയത്നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ് എറണാകുളം സൗത്ത് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്. ഇത് രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ലെന്നും മേയർ വ്യക്തമാക്കി.

Tags: EranakkulamMAINSouth railway station
Previous Post

‘ആസാദി-ദി ഓണ്‍ലി വേ’ – അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ഡല്‍ഹി ഗവര്‍ണറുടെ അനുമതി

Next Post

സംസ്ഥാനത്ത് ഇന്നും മഴ തുടരും: മൂന്ന് ജില്ലകളിൽ യെല്ലോ അലെർട്ട്

Next Post
ന്യൂനമര്‍ദം ശക്തിപ്രാപിക്കും, സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരാൻ സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും: മൂന്ന് ജില്ലകളിൽ യെല്ലോ അലെർട്ട്

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.