The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Culture

നവരാത്രി സർഗോത്സവത്തിന് തുടക്കമായി; സർഗ്ഗ പ്രതിഭാ പുരസ്‌കാരം പിന്നണി ഗായകൻ ജി. വേണുഗോപാലിന്

NewzOn Desk by NewzOn Desk
Oct 14, 2023, 11:16 am IST
in Culture
FacebookWhatsAppTwitterTelegram

കോഴിക്കോട്:  നവരാത്രിയോടനുബന്ധിച്ച്  കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവത്തിന് തുടക്കമായി. മൂകാംബിക ക്ഷേത്രം അർച്ചകൻ വിഘ്നേഷ്ശ്   അഡിഗയുടെ നേതൃത്വത്തിൽ നടന്ന വിവിധ പൂജാ ചടങ്ങുകളോടെയാണ് സർഗോത്സവത്തിന് തുടക്കമായത്.

ഒക്ടോബർ 15 ന് വൈകിട്ട്  കേന്ദ്രമന്ത്രി ശോഭ കരന്തലജെ നവരാത്രി സർഗോത്സവം ഔദ്യോഗികമായി   ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി  വി.മുരളീധരൻ,  അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഗോവ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഹരിലാൽ ബി. മേനോൻ,തുടങ്ങി  സാമൂഹിക സാംസ്കാരിക,സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ഒൻപത് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ  പങ്കെടുക്കും.

സർഗോത്സവത്തോടനുബന്ധിച്ച്,നാടകം ,മോഹിനിയാട്ടം, കഥകളി നാടകം തുടങ്ങി  വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭച്ചടങ്ങിൽ, പ്രഫ. ഹരിലാൽ ബി. മേനോൻ, വിധുബാല, എ. ഗോപാലകൃഷ്ണൻ, ജെ. നന്ദകുമാർ, സ്വാമി നരസിംഹാനന്ദ, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ   കുരുന്നുകൾക്ക് അക്ഷരദീക്ഷ നൽകും. ചിത്രകലാ വിദ്യാരംഭം, നൃത്ത വിദ്യാരംഭം എന്നിവ യഥാക്രമം ആർട്ടിസ്റ്റ് മദനൻ, ഗായത്രി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കും.

സർഗ്ഗോത്സവത്തോടനുബന്ധിച്ചുള്ള, സർഗ്ഗപ്രതിഭാ പുരസ്‌കാരം പിന്നണി ഗായകൻ ജി. വേണുഗോപാലിന് കേന്ദ്രമന്ത്രി വി.മുരളീധരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്നു സമ്മാനിക്കും . 20ന് വൈകിട്ടാണ്  പുരസ്കാര സമർപ്പണം. സംഗീതലോകത്തിനു നൽകിയ  സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് അവാർഡ്.

ShareSendTweetShare

Related News

ഹിന്ദുത്വം ആദർശമാക്കിയ നേതാജി സുബാഷ് ചന്ദ്രബോസ്

ഹിന്ദുത്വം ആദർശമാക്കിയ നേതാജി സുബാഷ് ചന്ദ്രബോസ്

അയോധ്യയിലെ രാമജന്മഭൂമിയിൽ പുരാതന വിഗ്രഹങ്ങളും തൂണുകളും കണ്ടെത്തി

അയോധ്യയിലെ രാമജന്മഭൂമിയിൽ പുരാതന വിഗ്രഹങ്ങളും തൂണുകളും കണ്ടെത്തി

രാമക്ഷേത്രം : വിഗ്രഹ പ്രതിഷ്ഠ ചടങ്ങുകൾ  ജനുവരി 17 മുതൽ…

രാമക്ഷേത്രം : വിഗ്രഹ പ്രതിഷ്ഠ ചടങ്ങുകൾ ജനുവരി 17 മുതൽ…

ഞാനൊരു അഭിമാനിയായ ഹിന്ദു ആണ്, എന്നെ അങ്ങനെയാണ് വളർത്തിയത്, തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ഞാനൊരു അഭിമാനിയായ ഹിന്ദു ആണ്, എന്നെ അങ്ങനെയാണ് വളർത്തിയത്, തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

കുലസ്ത്രീ മുടിവെട്ടിയപ്പോൾ മോഡേൺ കുലസ്ത്രീ. സംഘി എന്നൊരു വിളിപ്പേര് പണ്ടേ ഉണ്ട്;  രചന നാരായണൻ കുട്ടി

കുലസ്ത്രീ മുടിവെട്ടിയപ്പോൾ മോഡേൺ കുലസ്ത്രീ. സംഘി എന്നൊരു വിളിപ്പേര് പണ്ടേ ഉണ്ട്; രചന നാരായണൻ കുട്ടി

സനാതന ധർമ്മം ഒന്നുകൂടി ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിത് ; രചന നാരായണൻ കുട്ടി

സനാതന ധർമ്മം ഒന്നുകൂടി ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിത് ; രചന നാരായണൻ കുട്ടി

Discussion about this post

Latest News

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട് ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ;  അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെക്രട്ടറി പികെ മിശ്രയുടെ മകളും മരുമകനുമായി വേഷമിട്ട് ദമ്പതികൾ; അറസ്റ്റ് ചെയ്ത് പോലീസ്

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

‘കണ്ണ് തുറന്നു, കൈ കാലുകൾ അനക്കി’; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന്   ദാരുണാന്ത്യം

ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies