കാസർഗോഡ്: മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ മകൻ്റെ അടിയേറ്റ് അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് മകന്‍ സുജിത്ത്(34) രുഗ്മണിയെ തലക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്.
നീലേശ്വരം ഇൻസ്പെക്ടർ കെ.പ്രേം സദന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം, സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയും, രുഗ്മിണിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെ ഇന്നു പുലർച്ചെയാണ് രുഗ്മണി മരിച്ചത്.
അറസ്റ്റിൽ ആയ സുജിത്തിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. വൈദ്യപരിശോധനയിൽ സുജിത്തിന് മാനസിക വൈകല്യം ഉള്ളതായി ഡോക്ടർ റിപ്പോർട്ട് ചെയ്തട്ടുണ്ട്. രുഗ്മണിക്ക് മറ്റൊരു മകനുണ്ട്. ഈ മകനും മാനസിക വൈകല്യമുണ്ട്.
Discussion about this post