തിരുവനന്തപുരം: സംസ്ഥാനത്ത് സബ്സിഡി സാധനങ്ങളുടെ വില കൂടും. 13 അവശ്യ സാധനങ്ങൾക്ക് വില കൂട്ടാമെന്ന് എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനം. ചെറുപയർ, ഉഴുന്ന്, കടല, തുവരപരിപ്പ്, മുളക്, മല്ലി, വന്‍പയര്‍, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സാധനങ്ങള്‍ക്ക് വില കൂടും. ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോള്‍ വിലകൂട്ടുന്നത്. എത്ര കൂട്ടണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നാണ് എൽഡിഎഫ് യോഗത്തിന്‍റെ തീരുമാനം.
എന്നാല്‍ വില കൂട്ടലല്ല സബ്സിഡി പരിഷ്കരണമാണ് നടപ്പിലാക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വിലകൂട്ടാൻ തീരുമാനിച്ചിട്ടില്ല. മാർക്കറ്റ് ഇടപെടൽ ആണ് 2016 ല്‍ നടത്തിയത്. ഇതുവരെ പരിഷ്കരണം നടത്തിയിട്ടില്ല എന്നും സപ്ലൈകോയുടെ ആവശ്യം ന്യായം ആണെന്നും ജി ആര്‍ അനില്‍ പറഞ്ഞു. ജനങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കാതെ ആയിരിക്കും നിരക്ക് വർധന എന്നും ജി ആര്‍ അനില്‍ പറഞ്ഞു.
Discussion about this post