കോഴിക്കോട് : സിപിഎം കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിസ്‌ക്കരിച്ച് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമർ ഫൈസി മുക്കം വേദിയിൽ നിസ്‌ക്കരിച്ചത് . മുഖ്യമന്ത്രി പിണറായിവിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസാരിച്ചതിന് ശേഷം , സിപിഐ നേതാവ് ബിനോയ് വിശ്വം സംസാരിക്കുന്നതിനിടെയാണ് വേദിയിൽ ഇരിപ്പിടങ്ങൾക്ക് സമീപം ഉമർ ഫൈസി നമസ്കാരം നടത്തിയത്.
കോഴിക്കോട് സരോവരത്ത് സജ്ജീകരിച്ച യാസർ അറാഫത്ത് നഗറിൽ ആണ് പലസ്തീൻ ഐക്യ ദാർഢ്യ പരിപാടി നടന്നത്. ഇസ്രായേൽ -ഹമാസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ടാണ് പിണറായി വിജയൻ പരിപാടിയിൽ സംസാരിച്ചത്.
യുദ്ധത്തിൽ കൊല്ലപ്പെട്ട പാലസ്തീനികൾക്ക് ആദരം അർപ്പിച്ചുകൊണ്ടായിരുന്നു പൊതുപരിപാടിക്ക് തുടക്കം കുറിച്ചത് .

