പത്തനം തിട്ട: ശബരിമലയിൽ നിന്നും സമാനതകൾ ഇല്ലാത്ത ദുരിതവാർത്തകൾ പുറത്തുവരുമ്പോൾ വിഷയത്തിൽ ശക്തമായ ഇടപെടലിനൊരുങ്ങുകയാണ് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഹിന്ദു സംഘടനാ നേതാക്കൾ നാളെ ശബരിമലയിൽ എത്തും. വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഹിന്ദു സംഘടനാ നേതാക്കൾ ഡിസംബർ 13 ന് ശബരിമലയിൽ എത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനു വ്യക്തമാക്കി.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ദേവസ്വത്തിനും, പോലീസിനും സാധിക്കുന്നില്ലെന്നും, സർക്കാർ ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്നുമുള്ള ശക്തമായ ആരോപണം ആണുയരുന്നത്. ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണം വ്യാപകമാണ്.
പന്ത്രണ്ടും പതിമൂന്നും മണിക്കൂറുകൾ വരി നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്.പലയിടത്തും ഭക്തരെ അനാവശ്യമായി തടഞ്ഞിടുകയാണ്. ദാഹജലം പോലും സ്വാമിമാർക്ക് ലഭിക്കുന്നില്ല. സന്നദ്ധ സംഘടനകളെ ശബരിമലയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയത് ഗൂഢാലോചനയാണെന്നും, ശബരിമലയെ തകർക്കാനുള്ള സർക്കാർ ശ്രമം ആണെന്നും ആരോപണമുണ്ട് .
ശബരിമലയെ തകർക്കാൻ സർക്കാർ ആസൂത്രിത ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം ശ്കതമാവുന്നതിനിടയിലാണ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഹിന്ദു സംഘടനാ നേതാക്കൾ ശബരിമലയിലേക്കെത്തുന്നത്. നേരത്തെ യുവതീ പ്രവേശനത്തിനെതിരായ സമരത്തിൽ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഉണ്ടായ ഇടപെടൽ ഏറെ ശ്രദ്ധേയമായിരുന്നു. ചിത്തിര ആട്ട വിശേഷ പൂജാ നാളിൽ സന്നിധാനത്തെത്തെത്തിയ തില്ലങ്കേരി സർക്കാരിനും ദേവസ്വം ബോർഡിനും വൻ വെല്ലുവിളി ഉയർത്തിയിരുന്നു. അതുകൊണ്ടുതന്നെ വീണ്ടും വൽസൻ തില്ലങ്കേരി ശബരിമലയിൽ എത്തുമ്പോൾ ദേവസ്വവും സർക്കാരും ആശങ്കയിൽ ആണ്

