ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്നും മുഖ്യമന്ത്രിയുടെ നവ കേരള യാത്രകൊണ്ട് എന്തു പ്രയോജനമെന്നും ഗവർണർ ചോദിച്ചു. സർക്കാർ നയമാണ് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സ്ഥലത്തെ പ്രശ്നത്തിന് പരിഹാരം അപ്പോള്‍ തന്നെ കണ്ടെത്തേണ്ടതുണ്ടെന്നും പിന്നത്തേക്ക് മാറ്റിവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പെന്‍ഷന്‍ നല്‍കുന്നതില്‍ സംസ്ഥാന സർക്കാർ വീഴ്ച വരുതുകയാണ്. സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ബോധിപ്പിച്ചതാണ്. അതിനാൽ സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ധനസ്ഥിതിയില്ലെന്നും 35 വര്‍ഷത്തോളം സേവനം ചെയ്തവര്‍ക്ക്‌പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. രണ്ട് വര്‍ഷം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സെനറ്റിലേക്ക് താന്‍ നിയമിച്ച അംഗങ്ങളുടെ ലിസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തതിന്‍റെ കാരണം അറിയില്ല. സെനറ്റിലേക്ക് താന്‍ നാമനിര്‍ദേശം ചെയ്തവരുടെ ലിസ്റ്റ് മുഴുവന്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും പട്ടികയിലെ നാലുപേരുടെ നിയമനം മാത്രമേ മരവിപ്പിച്ചിട്ടുള്ളൂവെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
Discussion about this post